Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saji Cheriyan

ഇ​ട​തു​മു​ന്ന​ണി​യി​ലും ഭി​ന്ന​സ്വ​രം;അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്‌ടി​ക്കു​ന്നു​വെ​ന്ന് സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ.​​​ ബാ​​​ല​​​നു പി​​​ന്നാ​​​ലെ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ സി​​​പി​​​ഐ​​​ക്കു ക​​​ടു​​​ത്ത അ​​​തൃ​​​പ്തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​മ്പോ​​​ൾ ഒ​​​രുത​​​ര​​​ത്തി​​​ലും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു തി​​​രി​​​ച്ച​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ക്ഷം. ഇ​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​ക​​​വേ വി​​​വാ​​​ദ​​​ങ്ങ​​​ൾ സൃ​​ഷ്‌​​ടി​​​ക്കു​​​ന്ന​​​തു രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​യി പി​​ന്നാ​​​ക്കം പോ​​​കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കൂ എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​ഐ.

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി​​​യാ​​​യി​​​രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​രം ഭ​​​രി​​​ക്കു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ.​​​ ബാ​​​ല​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന. ഇ​​​തു സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി. ബാ​​​ല​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​ഗോ​​​വി​​​ന്ദ​​​നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും ത​​​ള്ളി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​യ​​​ൻ മാ​​​ത്ര​​​മാ​​​ണ് പ​​​ര​​​സ്യ​​​മാ​​​യി ബാ​​​ല​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും ഒ​​​രു നേ​​​താ​​​വും ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​​ര​​​ക്ഷ​​​ര​​​വും മി​​​ണ്ടി​​​യി​​​ല്ല. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ട്ടും മ​​​ല​​​പ്പു​​​റ​​​ത്തും ജ​​​യി​​​ച്ച​​​വ​​​രു​​​ടെ പേ​​​രു നോ​​​ക്കി​​​യാ​​​ൽ അ​​​റി​​​യാ​​​മെ​​​ന്നു​​​ള്ള മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ പ​​​രാ​​​മ​​​ർ​​ശ​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യു​​​ള്ള നി​​​ല​​​പാ​​​ടാ​​​യി പൊ​​​തു​​​വെ വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ട്ടു.പ്ര​​​ത്യേ​​​കി​​​ച്ച് മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കെ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്ന്, പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ന്ത്രി​​​യി​​​ൽനി​​ന്ന് ഇ​​​ങ്ങ​​​നെ​​​യൊ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ അ​​​ക​​​റ്റു​​​മെ​​​ന്ന ആശങ്കയിലാ​​​ണു സി​​​പി​​​ഐ. എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദോ​​​ഷ​​​മാ​​​കു​​​ന്ന ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​വും ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഗോ​​​വി​​​ന്ദ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ ഇ​​​തു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​ത​​​ന്നെ ലം​​​ഘി​​​ച്ച​​​ത് അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​യാ​​​ണ് പാ​​​ർ​​​ട്ടി കാ​​​ണു​​​ന്ന​​​ത്.

Latest News

Up